Warning: sprintf(): Too few arguments in /home/newsdrop/public_html/wp-content/themes/joltnews/assets/lib/breadcrumbs/breadcrumbs.php on line 252

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 കാമ്പയിൻ നാളെ സമാപിക്കും

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയത്തിന്റെ മുൻനിര പ്രതിരോധ കുത്തിവയ്പ് പ്രചാരണ പരിപാടിയായ മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0  (IMI 5.0) എല്ലാ മൂന്നു റൗണ്ടുകളും പൂര്‍ത്തിയാക്കി നാളെ സമാപിക്കും.

 

 

വിട്ടുപോയവരും കൊഴിഞ്ഞുപോയവരുമായ  രാജ്യത്തെമ്പാടുമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പതിവ് പ്രതിരോധ കുത്തിവയ്പ്പ് സേവനം ഉറപ്പാക്കുന്നതാണ് ഐഎംഐ 5.0.

ഈ വര്‍ഷം, ഇതാദ്യമായി എല്ലാ ജില്ലകളിലും പ്രചാരണം നടത്തുകയും അഞ്ചു വയസു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തുകയും ചെയ്തു (മുന്‍പു നടത്തിയ പ്രചാരണങ്ങളില്‍ രണ്ടു വയസു വരെയുള്ള കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്).

 

 

 

 

നാഷണൽ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ (എൻഐഎസ്) അനുസരിച്ച്   സാര്‍വ്വദേശീയ പ്രതിരോധ കുത്തിവയ്പ് പരിപാടിക്കു കീഴിലുളള (യുഐപി) എല്ലാ വാക്‌സിനുകളും നല്‍കി പ്രതിരോധ കുത്തിവയ്പ്പ് കവറേജ് വര്‍ദ്ധിപ്പിക്കുകയാണ് ഐഎംഐ 5.0 പ്രചാരണം കൊണ്ടു ലക്ഷ്യമിടുന്നത്.

2023 -ഓടെ അഞ്ചാംപനിയും റുബെല്ലയും ഉന്മൂലനം ചെയ്യുന്നതിനു അഞ്ചാംപനി, റുബെല്ല  വാക്‌സിനുകള്‍ നല്‍കുന്നതിന്റെ കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനും യു-വിന്‍ (U-WIN) ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രാജ്യത്തെമ്പാടുമുള്ള ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.

2023 ഓഗസ്റ്റ് 7-12, സെപ്റ്റംബര്‍ 11-16, ഒക്ടോബര്‍ 9-14 എന്നിങ്ങനെ മൂന്നു റൗണ്ടുകളായാണ് ഐഎംഐ 5.0 സംഘടിപ്പിച്ചത്. അതായത് പതിവ് പ്രതിരോധ കുത്തിവയ്പ് ദിനം കൂടി ഉള്‍പ്പെടുത്തി ഒരു മാസത്തില്‍ ആറു ദിവസം.  ബീഹാര്‍, ചത്തീസ്ഗഡ്, ഒഡീഷ, പഞ്ചാബ് ഒഴികെ എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളും മൂന്നു റൗണ്ട് ഐഎംഐ 5.0 പ്രചാരണവും 2023 ഒക്ടോബര്‍ 14നകം പൂര്‍ത്തിയാക്കും.

2023 സെപ്റ്റംബര്‍ 30 ലെ കണക്കു പ്രകാരം, രാജ്യത്തെമ്പാടുമുള്ള 34,69,705 കുട്ടികള്‍ക്കും  6,55,480 ഗര്‍ഭിണികള്‍ക്കും ഐഎംഐ 5.0 രണ്ടാം റൗണ്ട് പ്രചാരണ ഘട്ടത്തില്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *